പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ഉന്നതതല സംഘം ഇന്ന് കേരളത്തില്‍

By Web TeamFirst Published Sep 23, 2018, 7:37 AM IST
Highlights

പ്രളയക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉന്നതതല സംഘം ഇന്ന് പത്തനംതിട്ട, മലപ്പുറം, വയനാട്,കൊല്ലം, ജില്ലകൾ സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറി വി.ആര്‍. ശര്‍മ നയിക്കുന്ന സംഘമാണ് പത്തനംതിട്ട ജില്ലയിൽ സന്ദർശനം നടത്തുക.

 

ദില്ലി: പ്രളയക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉന്നതതല സംഘം ഇന്ന് പത്തനംതിട്ട, മലപ്പുറം, വയനാട്,കൊല്ലം, ജില്ലകൾ സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറി വി.ആര്‍. ശര്‍മ നയിക്കുന്ന സംഘമാണ് പത്തനംതിട്ട ജില്ലയിൽ സന്ദർശനം നടത്തുക. രാവിലെ കളക്ടറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം പമ്പ അടക്കമുളള പ്രളയമേഖലകൾ സന്ദർശിക്കും. 

മലപ്പുറത്ത് ഉരുൾപൊട്ടലുണ്ടായ നിലമ്പൂര്‍, കരുവാരക്കുണ്ട് , മമ്പാട്, അരീക്കോട് മേഖലകളിലാണ് സംഘം സന്ദർശിക്കുക. വയനാടെത്തുന്ന സംഘം വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ മണ്ണിടിച്ചിൽ മേഖലകൾ സന്ദർശിക്കും. കേന്ദ്രധനകാര്യ മന്ത്രാലയം പ്രതിനിധി അഷൂ മാത്തൂരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലം ജില്ലയിലെ തീരദേശ മലയോര മേഖലകൾ സന്ദർശിക്കുക. 

click me!