ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനുശേഷം ഇനിയെന്ത്; കന്യാസ്ത്രീകള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും

By Web TeamFirst Published Sep 23, 2018, 7:11 AM IST
Highlights

മുന്‍ ജലന്ധര്‍  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനുശേഷമുള്ള നടപടികൾ ആലോചിക്കുന്നതിനായി സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ഹൈക്കോടതി ജംഗ്ഷനിലെ പതിനാല് ദിവസം നീണ്ടു നിന്ന സമരത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 മണിയ്ക്ക് എറണാകുളം കെഎസ്ഇബി ഹാളിലാണ് യോഗം. 

 

കൊച്ചി: മുന്‍ ജലന്ധര്‍  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനുശേഷമുള്ള നടപടികൾ ആലോചിക്കുന്നതിനായി സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ഹൈക്കോടതി ജംഗ്ഷനിലെ പതിനാല് ദിവസം നീണ്ടു നിന്ന സമരത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 മണിയ്ക്ക് എറണാകുളം കെഎസ്ഇബി ഹാളിലാണ് യോഗം. 

ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിവന്ന സമരത്തിന് ഇന്നലെയായിരുന്നു ഔദ്യോഗിക സമാപനം.സമരം അവസാനിച്ചതായി  സേവ് സിസ്റ്റേഴ്സ് ആക്ഷൻ കൌൺസിൽ കന്യാസ്ത്രീകളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടായാൽ അടുത്തഘട്ട സമരത്തിലേക്ക് നീങ്ങും എന്നാണ് സേവ് സിസ്റ്റേഴ്സ് ആക്ഷൻ കൗണ്സിലിന്‍റെ മുന്നറിയിപ്പ്.
 

click me!