പ്രളയം തടയാന്‍ കേരളത്തിലെ ഡാമുകള്‍ക്കാവില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍

By Web TeamFirst Published Sep 4, 2018, 2:38 PM IST
Highlights

കേരളത്തിലെ ഡാമുകള്‍ക്ക് പ്രളയം തടയാനാവില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍. പ്രളയം രൂക്ഷമാക്കിയതില്‍ ഡാമുകൾക്ക് പങ്കില്ലെന്നും ജലകമ്മീഷൻ പഠനറിപ്പോർട്ടില്‍ പറയുന്നു. ഉണ്ടായത് അസാധാരണ സാഹചര്യമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. 
 

ദില്ലി: കേരളത്തിലെ  ഡാമുകൾക്ക് പ്രളയം ചെറുക്കാനുള്ള ശേഷിയില്ലെന്ന് കേന്ദ്ര ജലക്കമ്മീഷന്‍റെ പഠന റിപ്പോർട്ട്. ഓരോ ഡാമിന്‍റെയും നടത്തിപ്പിന് വ്യക്തമായ ചട്ടം രൂപീകരിക്കണമെന്നും ഇന്ന് ചെയർമാന് സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. 

പിരുമേട് പ്രഭവകേന്ദ്രമായി അസാധാരണ മഴയാണ് 16 മുതൽ പതിനെട്ട് വരെ കേരളത്തിൽ പെയ്തതെന്നാണ് ജലക്കമ്മീഷൻ പഠന റിപ്പോർട്ട്.. കേരളത്തിൽ മൂന്ന് ദിവസം ഒഴുകിയത് 12 ബില്ല്യൺ ക്യുബിക് മീറ്റർ കേരളത്തിലെ എല്ലാ ഡാമുകൾക്കും കൂടി താങ്ങാവുന്നത് രണ്ടര ബില്ല്യൺ ക്യുബിക് മീറ്റർ. 

ഏറ്റവും വലിയ ഡാമായ സർദാർ സരോവറിന് സരോവറിന് പോലും പത്ത് ബില്ല്യൺ ക്യബിക് മീറ്റർ ജലമേ താങ്ങാൻ കഴിയുമായിരുന്നുള്ളു. സംസ്ഥാനത്തെ ഡാമുകൾക്ക് അതിനാൽ പ്രളയം തടയാൻ ആവില്ല. പ്രളയത്തിൻറെ ആക്കം കൂട്ടാൻ ഡാമുകൾ കാരണമായില്ല. ഡാമില്ലാത്ത ചാലിയാർ തടത്തിലും പ്രളയമുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു. 

ഡാമുകൾ നേരത്തെ തുറക്കേണ്ടതായിരുന്നു എന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നില്ല. എന്നാൽ ഡാമുകളുടെ നടത്തിപ്പിന് വ്യക്തമായ ചട്ടം അഥവാ റൂൾ കർവ് ടൂൾ വേണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഡാമുകൾ എപ്പോൾ തുറക്കണം ഓരോ സീസണിലും ജലനിരപ്പ് എത്രവേണം എന്നിവ ഇതിലൂടെ നിർണ്ണയിക്കാം.

തോട്ടപ്പള്ളി സ്പിൽവേയിലും തണ്ണീർമുക്കം ബണ്ടിലും തടസ്സമുണ്ടായി. രണ്ടിടത്തും കൂടുതൽ ജലം ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. 

click me!