'മകനെക്കുറിച്ച് പറഞ്ഞാൻ നിങ്ങളുടെ ഭാര്യയെക്കുറിച്ച് പറയും'; മോദിക്കെതിരെ ചന്ദ്രബാബു നായിഡു

Published : Feb 10, 2019, 11:06 PM IST
'മകനെക്കുറിച്ച് പറഞ്ഞാൻ നിങ്ങളുടെ ഭാര്യയെക്കുറിച്ച് പറയും'; മോദിക്കെതിരെ ചന്ദ്രബാബു നായിഡു

Synopsis

മോദിക്ക് ഒരു ഭാര്യ ഉണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമോ? അവരുടെ പേര് യശോദാബെന്‍ എന്നാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വിജയവാഡയില്‍ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം താൻ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണെന്ന് ചന്ദ്രബാബു കൂട്ടിച്ചേർത്തു.

ഗുണ്ടൂര്‍: വ്യക്തിപരമായ കടന്നാക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് മോദിക്ക് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ മറുപടി. തന്നെ ലോകേഷിന്റെ അച്ഛന്‍ എന്ന് വിളിച്ച് അഭിസംബോധ ചെയത് മോദിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡു. 
 
മോദി ഭാര്യയെ ഉപേക്ഷിച്ചതാണെന്നും കുടുംബത്തെ ബഹുമാനിക്കുന്ന ആളല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ‘നിങ്ങള്‍ ഭാര്യയെ ഉപേക്ഷിച്ച ആളാണ്. കുടുംബ ബന്ധത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബഹുമാനം ഉണ്ടോ. മോദിക്ക് കുടുംബവുമില്ല, മകനുമില്ല. നിങ്ങള്‍ എന്റെ മകനെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് നിങ്ങളുടെ ഭാര്യയെ കുറിച്ച് പറയുന്നത്. മോദിക്ക് ഒരു ഭാര്യ ഉണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമോ? അവരുടെ പേര് യശോദാബെന്‍ എന്നാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വിജയവാഡയില്‍ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം താൻ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണെന്ന് ചന്ദ്രബാബു കൂട്ടിച്ചേർത്തു.
 
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ മുന്നണി വിട്ടത്. ടിഡിപി എന്‍ഡിഎ വിട്ടതിന് ശേഷം ആദ്യമായാണ് മോദി ആന്ധ്രപ്രദേശിലെത്തുന്നത്. ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിന്റെ ശക്തനായ വക്താവായി മാറിയ ചന്ദ്രബാബു നായിഡുവിനെതിരെ മോദി നേരിട്ട് കടന്നാക്രമണം നടത്തുകയായിരുന്നു.

രാഷ്ട്രീയത്തിൽ തന്നെക്കാൾ മുതിർന്ന ആളാണെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദം. അതുശരിയാണ്, മറുകണ്ടം ചാടുന്നതിലും പുതിയ സഖ്യം രൂപീകരിക്കുന്നതിലും അദ്ദേഹത്തിന് തന്നെക്കാൾ പ്രവർത്തനപരിചയമുണ്ട്. സ്വന്തം ഭാര്യപിതാവിനെ പോലും പിന്നിൽ നിന്ന കുത്തിയ ആളാണ് ചന്ദ്രബാബു നായിഡുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ