ചാപ്റ്റർ ട്യൂഷൻ സെന്റർ പീഢനക്കേസ്; അസ്കറിന് ഏഴ് വര്‍ഷം കഠിനതടവ്

By Web TeamFirst Published Aug 31, 2018, 12:07 AM IST
Highlights

2012ലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികളെ നടത്തിപ്പുകാരനും അധ്യാപകനായിരുന്ന അസ്കർ പീഡിപ്പിച്ചെന്നെയിരുന്നു പരാതി. അഞ്ച് കേസുകളാണ് ആദ്യ ഘട്ടത്തിൽ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇരകളടക്കം മൊഴിമാറ്റിയതിനെ തുടർന്ന് നാലുകേസുകൾ ഹൈക്കോടതി തള്ളി. ഒരു വിദ്യാർത്ഥി മൊഴിയിൽ ഉറച്ച് നിന്നു. ഈ കേസിലാണ് ശിക്ഷ വിധിച്ചത്. വിവാഹവാഗ്ദാനം നൽകി പ്രതി ലൈഗിംകമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി

കോസര്‍ഗോഡ്: പ്രമാദമായ കാസർഗോഡ് കാഞ്ഞങ്ങാട്ടെ ചാപ്റ്റർ ട്യൂഷൻ സെന്റർ പീഢനക്കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും ,അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ബല്ലാകടപ്പുറം സ്വദേശിയും,മെഡിക്കൽ ബിരുദധാരിയുമായ മുഹമ്മദ് അസ്കറിനെയാണ് കാസര്‍ഗോഡ് അഡീഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്.

2012ലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികളെ നടത്തിപ്പുകാരനും അധ്യാപകനായിരുന്ന അസ്കർ പീഡിപ്പിച്ചെന്നെയിരുന്നു പരാതി. അഞ്ച് കേസുകളാണ് ആദ്യ ഘട്ടത്തിൽ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇരകളടക്കം മൊഴിമാറ്റിയതിനെ തുടർന്ന് നാലുകേസുകൾ ഹൈക്കോടതി തള്ളി. ഒരു വിദ്യാർത്ഥി മൊഴിയിൽ ഉറച്ച് നിന്നു. ഈ കേസിലാണ് ശിക്ഷ വിധിച്ചത്. വിവാഹവാഗ്ദാനം നൽകി പ്രതി ലൈഗിംകമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.

പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കകണം. പിഴ തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. കേസിലെ രണ്ടാം പ്രതിയും ട്യൂഷൻ സെന്റർ ജീവനക്കാരിയുമായ സുമയ്യയെ വെറുതെ വിട്ടു. സംഭവം നടക്കുന്ന ഘട്ടത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു അസ്കർ.

പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി സ്കൂളിൽ കുഴഞ് വീണതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ആരും പരാതി നൽകാൻ തയ്യാറാകാത്തതിനാൽ അന്നത്തെ ഹോസ്ദുർഗ് സിഐ കെ.വി വേണുഗോപാൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. തനിക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് അസ്കർ ഹൈക്കോടതിയെ സമീപിച്ചു. ഇരകൾ മൊഴിമാറ്റിയതോടെ നാലുകേസുകൾ റദ്ദാക്കി. ക്രൈം ഡിറ്റാച്ച്മന്റ് ഡി.വൈ.എസ്പി പികെ രഘുരാമന് അന്വേഷണം കൈമാറി. സംഭവം നടന്ന് അഞ്ച് വർഷം പിന്നിടുമ്പോഴാണ് ശിക്ഷാ വിധി.

click me!