പമ്പയിലെ ദേവസ്വം ബോർഡിൻറെ കെട്ടുനിറ കേന്ദ്രത്തിൽ ആണ് സർക്കാർ മുദ്രയുള്ള ഇരുമുടികൾ എത്തിയത്.

പമ്പ: തമിഴ്നാട് സർക്കാർ റേഷൻ കട വഴി നൽകുന്ന മുണ്ടുകൾ പമ്പയിലെ ഇരുമുടിയായി മാറിയെന്നാരോപണം. സംഭവത്തിൽ അഴിമതി ഉണ്ടെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ ആരോപിക്കുന്നത്. തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി നൽകിയ മുണ്ടുകളാണ് ഇരുമുടിയായി മാറിയത്. പമ്പയിലെ ദേവസ്വം ബോർഡിൻറെ കെട്ടുനിറ കേന്ദ്രത്തിൽ ആണ് സർക്കാർ മുദ്രയുള്ള ഇരുമുടികൾ എത്തിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

റേഷൻ കടകളിൽ നിന്ന് മുണ്ടുകൾ മറച്ചു വിറ്റതെന്ന സംശയം ആണ് ഉയരുന്നത്. സംഭവം പരിശോധിക്കും എന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം