രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായി

Published : Feb 17, 2019, 01:49 PM ISTUpdated : Feb 17, 2019, 02:44 PM IST
രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായി

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, മമ്മൂട്ടി തുടങ്ങി സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു. അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, സംസ്ഥാനമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,ഡിസിസി അധ്യക്ഷന്‍മാന്‍, കെപിസിസി-കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവരും മമ്മൂട്ടി, എംജി ശ്രീകുമാര്‍ തുടങ്ങി കലാസാംസ്കാരികരംഗത്തെ പ്രമുഖരും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം