'ശശികല പോയത് പ്രശ്നം ഉണ്ടാക്കാന്‍; അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ അവരെ വലിയ ആളാക്കി': ചെന്നിത്തല

Published : Nov 17, 2018, 11:45 AM ISTUpdated : Nov 17, 2018, 11:56 AM IST
'ശശികല പോയത് പ്രശ്നം ഉണ്ടാക്കാന്‍; അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ അവരെ വലിയ ആളാക്കി': ചെന്നിത്തല

Synopsis

 കെ പി ശശികല തീർത്ഥാടനത്തിന് പോയതല്ല, പ്രശ്നമുണ്ടാക്കാൻ പോയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് ചെയ്ത്  സർക്കാർ ശശികലയെ വലിയ ആളാക്കിയെന്നും ചെന്നിത്തല പറ‍ഞ്ഞു.

 

കോഴിക്കോട്:  കെ പി ശശികല തീർത്ഥാടനത്തിന് പോയതല്ല, പ്രശ്നമുണ്ടാക്കാൻ പോയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് ചെയ്ത് സർക്കാർ ശശികലയെ വലിയ ആളാക്കിയെന്നും ചെന്നിത്തല പറ‍ഞ്ഞു. പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി ജനങ്ങളോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. സന്നിധാനത്ത് നടക്കുന്നത് പൊലീസ് രാജെന്നും ചെന്നിത്തല പറഞ്ഞു.  

ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നു. പ്രാഥമിക സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും സൗകര്യം ഒരുക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്‍റെ വീഴ്ച്ചയെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടാണ് സര്‍വ്വകക്ഷിയോഗം പരാജയപ്പെടാന്‍ കാരണം. തന്ത്രിയും പന്തളം രാജാവും പറഞ്ഞത് മുഖ്യമന്ത്രി കേൾക്കുന്നത് എന്ത് നവോത്ഥാനം. മാധ്യമങ്ങൾക്ക് നേരെയും സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിന് പകരം ഭരണഘടന ഭേദഗതിക്കായി ശ്രീധരൻപിള്ള പ്രധാനമന്ത്രിയെ കാണുകയാണ് വേണ്ടത് എന്നും ചെന്നിത്തല  പറ‍ഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി
നടിയെ ആക്രമിച്ച കേസ്; അപ്പീലിനായുള്ള തുടര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍, ക്രിസ്മസ് അവധിക്കുശേഷം അപ്പീൽ നൽകും