റാന്നി പൊലീസ് സ്റ്റേഷനിലെത്തി രാഹുല്‍ ഈശ്വര്‍ കെ പി ശശികലയെ കണ്ടു

Published : Nov 17, 2018, 11:08 AM ISTUpdated : Nov 17, 2018, 11:20 AM IST
റാന്നി പൊലീസ് സ്റ്റേഷനിലെത്തി രാഹുല്‍ ഈശ്വര്‍ കെ പി ശശികലയെ കണ്ടു

Synopsis

രാവിലെ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങിയ രാഹുല്‍ ഈശ്വര്‍ റാന്നി പൊലീസ് സ്റ്റേഷനിലെത്തി  കെ പി ശശികലയെ കണ്ടു. നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ശശികലയെ ഇന്ന് പുലര്‍ച്ചെ മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

റാന്നി: രാവിലെ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങിയ രാഹുല്‍ ഈശ്വര്‍ റാന്നി പൊലീസ് സ്റ്റേഷനിലെത്തി  കെ പി ശശികലയെ കണ്ടു. നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ശശികലയെ ഇന്ന് പുലര്‍ച്ചെ മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ശശികല വഴങ്ങാതെ വന്നതോടെയായിരുന്നു അറസ്റ്റ്. 

കെ പി ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ സംസ്ഥാനത്ത് തുടരുകയാണ് . ഹർത്താലിന് ബിജെപിയുടെ പിന്തുണയോടെ  ശബരിമല കർമ സമിതിയും ഹിന്ദു ഐക്യവേദിയുമാണ് ആഹ്വാനം ചെയ്തത് . തുലാമാസ പൂജക്കായി നട തുറന്നപ്പോൾ തീർത്ഥാടകരെ തടഞ്ഞതിന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു. 

പിന്നീട് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാൻ ചിലർ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് രാഹുൽ വീണ്ടും അറസ്റ്റിലായി. ഈ സാഹചര്യത്തിലാണ് സന്നിധാനത്തേക്ക് പോയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. ഇതോടെയായിരുന്നു പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട ശേഷം രാഹുൽ മടങ്ങിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആര്‍ജെഡി സ്ഥാനാര്‍ത്ഥികളുടെ കാലുവാരി'; ഇടതു മുന്നണിയിൽ നിന്ന് കാര്യമായ സഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എംവി ശ്രേയാംസ്‍കുമാര്‍
മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഇഡി