ദേവസ്വം ബോർഡ് കള്ളക്കളി കളിക്കുന്നുവെന്ന് ചെന്നിത്തല

Published : Oct 19, 2018, 06:36 PM IST
ദേവസ്വം ബോർഡ് കള്ളക്കളി കളിക്കുന്നുവെന്ന് ചെന്നിത്തല

Synopsis

തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന പുനഃപരിശോധന ഹർജിക്ക് മറ്റുള്ളവർ കൊടുക്കുന്നതിനെക്കാൾ വിലയുണ്ട്. അത് ചെയ്യാതെ ദേവസ്വം ബോർഡ് കള്ളക്കളി കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

തിരുവനന്തപുരം: ദേവസ്വം ബോർഡ് വീണ്ടും ഭക്തജനങ്ങളെ വഞ്ചിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന പുനഃപരിശോധന ഹർജിക്ക് മറ്റുള്ളവർ കൊടുക്കുന്നതിനെക്കാൾ വിലയുണ്ട്. അത് ചെയ്യാതെ ദേവസ്വം ബോർഡ് കള്ളക്കളി കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

വിശ്വാസികളുടെ വികാരങ്ങളെ ബോർഡിന് സംരക്ഷിക്കാൻ കഴിയില്ലെന്നതിന്റെ ഉദാഹരണമാണിത്. 20 ദിവസമായിട്ടും ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെപ്പറ്റി ചർച്ച ചെയ്തില്ല. ഇടത് മുന്നണി സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ദേവസ്വം ബോർഡ് ഇപ്പോൾ മലക്കം മറിഞ്ഞത്. പാർട്ടി സെക്രെട്ടറി തന്നെ ദേവസ്വം മന്ത്രിയെ ഇന്ന് മൂന്ന് തവണ തള്ളിക്കളഞ്ഞു. പുന പരിശോധന ഹർജി നൽകുമെന്ന തീരുമാനം അട്ടിമറിക്കപ്പെടുകയാണ് ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത