
രാഷ്ട്രീയം മറന്ന ഒത്തുചേരലും താരസംഗമവുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിതിന്‍റേയും ശ്രീജ ഭാസിയുടേയും വിവാഹത്തിന്. രാഷ്ട്രീയ- സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിന്‍റെ ഹൈലൈറ്റ് വീഡിയോ പുറത്തിറങ്ങി.
മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, പ്രമുഖ വ്യവസായി എം എ യൂസഫലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശശി തരൂര്‍, നടന്‍ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന്‍ , എം ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്. വ്യവസായിയായ ഭാസിയുടെ മകളാണ് ശ്രീജ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam