
തിരുവനന്തപുരം: 25 വർഷത്തിലധികമായി കൈരളി ടിവിയുടെ സാരഥ്യം വഹിക്കുന്ന മഹാനടൻ മമ്മൂട്ടിക്കെതിരെ സി.പി.എം സൈബർ പോരാളികൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന ആക്രമണം ഹിംസാത്മകമായ ക്രൂരതയാണെന്ന് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു.വയനാട്ടിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുപണം ഉപയോഗിച്ചാണെന്ന സത്യം പറഞ്ഞതിൻ്റെ പേരിലാണ് സി.പി.എം മമ്മൂട്ടിക്കെതിരെ തിരിഞ്ഞത്.
വയനാട്ടിലെ ടൗൺഷിപ്പിൽ മമ്മൂട്ടി നടത്തിയ സ്വകാര്യ സന്ദർശനത്തെ പാർട്ടിയുടെ പ്രചരണ ആയുധമാക്കി മാറ്റാൻ അദ്ദേഹത്തിൻ്റെ അകമ്പടിക്കാരായി എത്തിയ സി.പി.എം ജില്ലാ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴാണ് മമ്മൂട്ടി നീരസം പ്രകടിപ്പിച്ചത്.കേരള ജനതയുടെ അഭിമാനമായ മമ്മൂട്ടിയെ പാർട്ടി അടിമയാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് നിന്ദ്യവും സംസ്കാര ശൂന്യവുമായ വാക്കുകളിൽ അദ്ദേഹത്തെ സി.പി.എം സൈബർ പോരാളികൾ അധിക്ഷേപിച്ചതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam