
തൃശ്ശൂര്‍: മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങൾ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദുരുപയോഗം ചെയ്ത സംഭവത്തിലെ അന്വേഷണം അട്ടിമറിക്കാൻ നീക്കം.വാഹനമുപയോഗിച്ചതിന് പണമടച്ചെന്ന രേഖകളുണ്ടാക്കി നടപടി നിയമപരമാക്കാനാണ് ശ്രമം നടക്കുന്നത്.
ശനിയാഴ്ച നടന്ന വിവാഹത്തിന് അതിഥികളെ സ്വീകരിക്കാനാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദ് സർക്കാർ വാഹനങ്ങൾ ഉപയോഗിച്ച് ട്രിപ്പടിച്ചത്. വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതോടെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ രേഖകളിൽ കൃത്രിമം നടത്തി നടപടി നിയമവിധേയമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. സർക്കാർ വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുകയാണെങ്കിൽ നേരത്തെ മേലധികാരിയിൽ നിന്നും അനുവാദം വാങ്ങണമെന്നാണ് ചട്ടം.
ഉപയോഗിക്കുന്ന വാഹനഹനങ്ങള്‍,യാത്ര ചെയ്യുന്ന സ്ഥലം, ദൂരം എന്നിവ അറിയിച്ച് ഇതിനായുളള പണം അടയ്ക്കണം. എന്നാൽ ഇക്കാര്യത്തിൽ ഇതൊന്നും സംഭവിച്ചിട്ടില്ല. ശനിയാഴ്ച നടന്ന വിവാഹത്തിന് തിങ്കളാഴ്ച ട്രഷറികളിൽ പണം അടച്ചതായാമ് വിവരം. ഇത് രേഖകളിൽ നേരത്തെ അടച്ചതായി ഉൾക്കൊള്ളിക്കാനാണ് ശ്രമം നടക്കുന്നത്. ഫ്ളൈയിംഗ് സ്ക്വാഡ് തൃശ്ശൂർ റേഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്ത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പണമടച്ച രശീതി സമർപ്പിച്ചിട്ടുണ്ട്. പട്ടിക്കാട്, വടക്കാഞ്ചോരി, മച്ചാട് എന്നീ റേഞ്ുകളിലുള്ള വാഹനങ്ങളാണ് വിവാഹത്തിന് ട്രിപ്പടിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam