മുഖ്യമന്ത്രി മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

Published : Aug 23, 2018, 06:28 AM ISTUpdated : Sep 10, 2018, 03:45 AM IST
മുഖ്യമന്ത്രി മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

Synopsis

രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റർ മാർഗ്ഗം ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാന്പുകൾ  സന്ദർശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റർ മാർഗ്ഗം ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാന്പുകൾ  സന്ദർശിക്കും. കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ സന്ദർശിച്ച ശേഷം അദ്ദേഹം ആലപ്പുഴയ്ക്ക് പോകും.

പിന്നീട് എറണാകുളം നോർത്ത് പറവൂറിലെ ക്യാന്പുകൾ സന്ദർശിക്കും. തുടർന്ന് തൃശ്ശൂർ ചാലക്കുടിയിലെ ക്യാന്പുകളിലെത്തും. വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തിൽ പങ്കെടുക്കും വിധമാണ് സന്ദർശനം.

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ