അച്ഛനും അമ്മയും കുളിമുറിയില്‍; 3 വയസ്സുകാരന്‍ 8 മാസം പ്രായമുള്ള സഹോദരിയെ വെടിവച്ചു

Published : Dec 12, 2018, 03:47 PM ISTUpdated : Dec 12, 2018, 06:19 PM IST
അച്ഛനും അമ്മയും കുളിമുറിയില്‍; 3 വയസ്സുകാരന്‍ 8 മാസം പ്രായമുള്ള സഹോദരിയെ വെടിവച്ചു

Synopsis

കുട്ടികളെ മുറിയില്‍ തനിച്ചാക്കി അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുന്ന സമയത്തായിരുന്നു അപകടം. മൂന്ന് വയസ്സുള്ള കുട്ടി തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു

അച്ഛനും അമ്മയും ഒരുമിച്ച് കുളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുള്ള കുട്ടി എട്ട് മാസം പ്രായമായ സഹോദരിയെ വെടിവച്ചു. മെക്സിക്കോയിലെ ഒരു മോട്ടലില്‍ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. മൂന്ന് വയസ്സുള്ള കുട്ടി തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. 

കുട്ടികളെ മുറിയില്‍ തനിച്ചാക്കി അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടികളെ പരിപാലിക്കുന്നതില്‍ വീഴ്ച പറ്റിയ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലപീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തങ്ങളുടെ പക്കല്‍ തോക്ക് ഉണ്ടായിരുന്നില്ലെന്നും മോട്ടലില്‍ മുമ്പ് താമസിച്ചിരുന്ന ആളുകള്‍ ഉപേക്ഷിച്ചതാകുമെന്നും നെല്‍സണ്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിന് ശേഷം ബിറ്റ്സ്ലി തോക്ക് തുടയ്ക്കുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വെടിയെറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുഞ്ഞിന്‍റെ ആരോഗ്യനിലയെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

PREV
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്