സെക്സ് എന്ന് സര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടിയത് ചൈൽഡ് ഹെൽപ് ലൈൻ നമ്പര്‍ പിന്നെ ' വിളിയോട് വിളി' ; ഒടുവില്‍ സംഭവിച്ചത്

Published : Oct 07, 2018, 11:05 PM ISTUpdated : Oct 07, 2018, 11:17 PM IST
സെക്സ് എന്ന് സര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടിയത് ചൈൽഡ് ഹെൽപ് ലൈൻ നമ്പര്‍ പിന്നെ ' വിളിയോട് വിളി' ; ഒടുവില്‍ സംഭവിച്ചത്

Synopsis

ഹെൽപ് ലൈൻ നമ്പറിലേക്ക് നിരന്തരമായി അശ്ലീലം ഫോൺ വിളികൾ വന്നതിനെ തുടർന്നാണ് നടപടി. സംഭവത്തെ തുടർന്ന് പുതിയ നമ്പർ പ്രസിദ്ധീകരിച്ചതായി നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) വ്യക്തമാക്കി.     

ദില്ലി: കുട്ടികൾക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങൾ തടയാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ടോൾ ഫ്രീ ഹെൽപ് ലൈൻ സേവനം താൽകാലികമായി നിർത്തിവച്ചു. ഹെൽപ് ലൈൻ നമ്പറിലേക്ക് നിരന്തരമായി അശ്ലീലം ഫോൺ വിളികൾ വന്നതിനെ തുടർന്നാണ് നടപടി. സംഭവത്തെ തുടർന്ന് പുതിയ നമ്പർ പ്രസിദ്ധീകരിച്ചതായി നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) വ്യക്തമാക്കി.

പോക്സോ നിയമപ്രകാരം പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സേവനം സെപ്റ്റംബർ മുതൽ പ്രവർത്തനക്ഷമമായിരുന്നില്ല. അതേസമയം ഇന്റർനെറ്റാണ് പണി പറ്റിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇന്റർനെറ്റിൽ സെക്സ് സർവീസുമായി ബന്ധപ്പെട്ട നമ്പർ തിരയുമ്പോൾ ഹെൽപ് ലൈൻ നമ്പറും കാണും.

ഇതിനെതുടർന്ന് ആളുകൾ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങിയതാണെന്ന് കമ്മീഷൻ പറഞ്ഞു. ഇതുസംബന്ധിച്ച് വിളിക്കുന്ന ആളുകളോട് സംസാരിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ എംടിഎൻഎൽ ടെലികോം സർവീസിനോട് വിശദീകരണം ആവശ്യപ്പെട്ടതായി എൻസിപിസിആർ അംഗം യശ്വന്ത് ജെയിൻ വ്യക്തമാക്കി. 

2016-ൽ വനിതാ–ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ‘ഇ–ബോക്സ്’പദ്ധതി പ്രകാരമാണ് ഹെൽപ്‌ ലൈൻ സേവനം ആരംഭിച്ചത്. 1098 ആണ് ഹെൽപ്പ ലൈൻ നമ്പർ. ഇ–ബോക്സ് ഓൺലൈൺ വഴി പരാതികൾ സമർപ്പിക്കുകയും ടോൾഫ്രീ നമ്പർ ഉപയോഗിച്ച് സൗജന്യമായി വിളിക്കുകയും ചെയ്യാം എന്ന് ഉദേശത്തോടുകൂടിയാണ് സേവനങ്ങൾ ആരംഭിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
ബുൾഡോസർ വിവാദം; പ്രതിസന്ധിയിലായി കർണാടക കോണ്‍ഗ്രസ് സർക്കാർ, വില നൽകേണ്ടിവരുമെന്ന് വിമർശനം