പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു

Published : Sep 26, 2016, 06:17 PM ISTUpdated : Oct 05, 2018, 04:05 AM IST
പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു

Synopsis

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ചൈന. പാകിസ്താന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് ചൈന വ്യക്തമാക്കി.

ഇന്ത്യയുമായി സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനയുടെ പൂര്‍ണപിന്തുണ പാകിസ്ഥാന് നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് യു ബൊരനെ ഉദ്ധരിച്ച് പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാക് മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് യു ബൊരന്‍ വ്യക്തമാക്കി.

കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ ചൈനയുടെ നിലപാട് സുസ്ഥിരവും വ്യക്തവുമാണ്. കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചുവെന്ന പ്രസ്താവന ചൈന നിഷേധിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

13 മണിക്കൂർ കഠിന പരിശ്രമത്തിൽ ഞെട്ടിച്ച് ഇറാൻ, അമേരിക്കൻ ക്രൂയിസ് മിസൈൽ തകർത്ത മഷ്ഹദ് റെയിൽവേ ലൈനിൽ ഒരെണ്ണം പുനഃസ്ഥാപിച്ചു; രണ്ടാം ലൈനും ഉടൻ സജ്ജമാകും
ചിത്രം സഹിതം ആഭ്യന്തരമന്ത്രിയെ സമീപിച്ച് സുധീരൻ, മുഖ്യമന്ത്രിക്കെതിരെ താൻ പറയാത്ത കാര്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നു; 'നടപടി വേണം'