
ബീജിംഗ് : ചൈനയിലെ ഒരു കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയ ബോണസ് തുക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചൈനീസ് ശൈത്യകാല ഉത്സവത്തിന്‍റെ ഭാഗമായാണ് ഒരു തൊഴിലാളിക്ക് എകദേശം ആറേകാല്‍ ലക്ഷം രൂപയ്ക്ക് സമാനമായ തുക നല്‍കിയത്.
ജിയാങ്സി പ്രവിശ്യയിലെ നഞ്ചാംഗ് പട്ടണത്തിലെ സ്റ്റീല്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ക്കാണ് ഈ മെഗ ബോണസ് കിട്ടിയത്. മികച്ച പ്രകടനം നടത്തിയവര്‍ക്ക് കമ്പനി നല്‍കാനായി ഒരുക്കിയത് നോട്ടുമലയാണ്. 34 കോടി രൂപയുടെ നോട്ടാണ് ഇതിനു വേണ്ടി വന്നത്. ഒരു തൊഴിലാളികള്‍ക്ക് 6.25 ലക്ഷം രൂപ വെച്ച് 5000 തൊഴിലാളികള്‍ക്കാണ് ഈ തുക നല്‍കിയത്.
ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് കമ്പനികള്‍ ബോണസ് നല്‍കുന്നത്. ഇത് ആദ്യമായല്ല ചൈനീസ് കമ്പനി ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ഒരു കമ്പനി പണം കൂമ്പാരമായി കൂട്ടിയിട്ട ശേഷം തൊഴിലാളികളോട് ആവശ്യമുള്ളത് വാരിയെടുക്കാനായിരുന്നു ആവശ്യപ്പെട്ടത്. കൈയില്‍ കിട്ടുന്നത് മുഴുവന്‍ കൊണ്ടുപോകാനും അനുവദിച്ചിരുന്നു.
ബോണസ് നല്‍കുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരെ കമ്പനികള്‍ കഠിനമായി ശിക്ഷിക്കുന്നതും പതിവാണ്. അടുത്തിടെ ടാര്‍ഗറ്റ് തികയ്ക്കാത്ത തൊഴിലാളികളെ റോഡിലൂടെ മുട്ടിലിഴയിപ്പിച്ചത് വലിയ വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam