ഒരേസമയം 10 ആണവായുധങ്ങള്‍ വഹിക്കുന്ന മിസൈലുമായി ചൈന

Web Desk |  
Published : Feb 02, 2017, 11:42 AM ISTUpdated : Oct 05, 2018, 02:36 AM IST
ഒരേസമയം 10 ആണവായുധങ്ങള്‍ വഹിക്കുന്ന മിസൈലുമായി ചൈന

Synopsis

ബീജിങ്: ഒരു സമയം പത്തു യുദ്ധമുഖങ്ങളില്‍ ലക്ഷ്യം കാണുന്ന മിസൈല്‍ ചൈന വിജയകരമായി പരീക്ഷിച്ചു. 10 ആണവായുധങ്ങള്‍ 10 വ്യത്യസ്‌ത യുദ്ധമുഖങ്ങളിലെ ലക്ഷ്യങ്ങളിലേക്ക് തൊടുക്കാവുന്ന ഡിഎഫ്-5സി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ചൈന പരീക്ഷിച്ചത്. ചൈനയുടെ പുതിയ മിസൈല്‍ പരീക്ഷണത്തോടെ ആശങ്കയോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. ചൈന പുതിയ മിസൈല്‍ പരീക്ഷിച്ചപ്പോള്‍ തന്നെ അമേരിക്കന്‍ ചാരസംഘടന ഇക്കാര്യം അറിഞ്ഞിരുന്നു. 1980കളിലാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ‍ഡിഎഫ്-5 ആദ്യമായി ചൈന പരീക്ഷിച്ച് വിജയിപ്പിച്ചത്. പടിഞ്ഞാറന്‍ ചൈനയിലെ മരുഭൂമിയിലാണ് പരീക്ഷണം നടന്നത്. ഒരേസമയം പത്തു ലക്ഷ്യങ്ങളും പത്തു ആണവായുധങ്ങളുമെന്ന് ചൈന പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഖ്യ അതിലും കൂടുതലായിരിക്കുമെന്നാണ് അമേരിക്ക സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിച്ച ഡിഎഫ്-5സിയുടെ പരീക്ഷണം ഘട്ടംഘട്ടമായി വിജയകരമായി പൂര്‍ത്തീകരിച്ചതായി ചൈനീസ് പ്രതിരോധവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിക്കും തിരക്കും, ഒരു രക്ഷയുമില്ല, ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്, നിരവധിപേർ ചികിത്സയിൽ
നെയ്യാറ്റിൻകരയിൽ തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്