മദ്യലഹരിയില്‍ നഗ്നരായി കാറോടിച്ച് ആറോളം വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച ചൈനീസ് സ്വദേശികള്‍ക്ക് ജാമ്യം

Published : Sep 18, 2018, 07:53 PM ISTUpdated : Sep 19, 2018, 09:29 AM IST
മദ്യലഹരിയില്‍ നഗ്നരായി കാറോടിച്ച് ആറോളം വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച ചൈനീസ് സ്വദേശികള്‍ക്ക് ജാമ്യം

Synopsis

വാഹനങ്ങള്‍ ഇടിച്ചിട്ട് പാഞ്ഞുപോയ എസ്‍യുവി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ ഇരുവരും നഗ്നരായിരുന്നു. 

ലക്നൗ: മദ്യപിച്ച് ലക്കുകെട്ട് നഗ്നരായി കാറോടിച്ച് ആറോളം കാറുകള്‍ ഇടിച്ച് തെറുപ്പിച്ച ചൈനീസ് യുവാക്കള്‍ക്ക് കോടതി ജാമ്യം നല്‍കി. ജാമ്യം നല്‍കിയെങ്കിലും ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഞായറാഴ്ച ഒരു പര്‍ട്ടി കഴിഞ്ഞ് മദ്യപിച്ച് വാഹനമോടിച്ചെത്തിയ ഗോപിംഗ് സിയയും സുഹൃത്ത് വെന്‍ക്സിന്‍ സുവും കാറുകള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ഇവരുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന്‍റെ റിപ്പോര്‍ട്ട് അധികൃതര്‍ ചൈനീസ് എംബസിയ്ക്ക് അയച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ഒരു ചൈനീസ് ഫര്‍ണിച്ചര്‍ കമ്പനിയിലെ ജീവനക്കാരണ് ഇരുവരും. 15 വര്‍ഷത്തെ ബിസിനസ് വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. 

സെപ്തംബര്‍ 26 ന് ഇവരുടെ വിസ കാലാവധി തീരും. ഒരു തവണ മൂന്ന് മാസമാണ് ഇവര്‍ക്ക് ഇന്ത്യയില്‍ തങ്ങാനാകുക. പിന്നീട് വിസ പുതുക്കിയാല്‍ മാത്രമേ കാലാവധി നീട്ടി ലഭിക്കുകയുള്ളൂ. ഇരുവരുടെയും എസ്‍യുവി ഇടിച്ച് എട്ട് പേര്‍ക്കാണ് അപകടമുണ്ടായത്. ബിസിനസുകാരനായ റജിബ് അഗര്‍വാള്‍, അദ്ദേഹത്തിന്‍റെ ഭാര്യ, മകള്‍എന്നിവര്‍ക്കും പരിക്കേറ്റു. 

വാഹനങ്ങള്‍ ഇടിച്ചിട്ട് പാഞ്ഞുപോയ എസ്‍യുവി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഇവര്‍ രണ്ട് പേരും ഇവരുടെ ഗൈഡും ഉണ്ടായിരുന്നു. പിടികൂടുമ്പോള്‍ ഇവര്‍ നഗ്നരായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
ബുൾഡോസർ വിവാദം; പ്രതിസന്ധിയിലായി കർണാടക കോണ്‍ഗ്രസ് സർക്കാർ, വില നൽകേണ്ടിവരുമെന്ന് വിമർശനം