
ചത്തർപൂർ: സ്കൂളിൽ വച്ചുണ്ടായ തർക്കത്തിനൊടുവിൽ എട്ടാം ക്ലാസ്സുകാരൻ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ആൺകുട്ടി സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചത്. മധ്യപ്രദേശിലെ ചത്തർപൂരിലെ സൻമതി വിദ‌്യാ മന്ദിർ സ്കൂളിലാണ് സംഭവം. അക്രമണത്തിന് ഇരയായ വിദ്യാർത്ഥിയെ സാരമായ പരിക്കുകളോടെ ആശുപത്രിയൽ പ്രവേശിപ്പിച്ചു.
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളിലെയും സ്കൂളുകൾക്കായി മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മധ്യപ്രദേശിൽനിന്നും വിദ്യാർത്ഥികളുടെ അക്രമത്തിന്റെ വാർത്ത പുറത്തുവന്നത്. ഗുരുഗ്രാം റയാൻ ഇന്‍റർനാഷ്ണൽ സ്കൂളിലെ ഏഴ് വയസ്സുക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടതി സ്കൂളുകൾക്കായി പുതിയ മാർഗരേഖ തയ്യാറാക്കിയത്.
"അധ്യാപകർ, ശാരീരിക പരിശീലകർ, ലാബ് ടെക്നീഷ്യൻമാർ, ഡ്രൈവർമാർ, കാവല്‍ക്കാരന്‍, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരെ നിയമിക്കുമ്പോൾ അവരുടെ മേൽവിലാസം, പൂര്‍വ്വകാല ചരിത്രം എന്നിവ സംബന്ധിച്ച പൊലീസ് പരിശോധന ഉറപ്പാക്കിയ സർട്ടിഫിക്കറ്റുകൾ ഹാജരാകുന്നതിനാവശ്യമായ നടപടികൾ സ്കൂൾ മാനേജ്മെന്‍റ് കൈക്കൊള്ളണം തുടങ്ങിയ നിർദേശങ്ങള്‍ ഉൾപ്പെടുന്നതാണ് കോടതി പുറപ്പെടുവിച്ച മാർഗരേഖ.
സ്കൂൾ വിട്ടതിനുശേഷം സ്കൂളിലോ ക്ലാസ്സ് മുറികളിലോ ആരും ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ ജീവനക്കാർക്ക് കർശന നിർദേശം നൽകണം. സ്കൂളിലെത്തുന്ന കുട്ടികൾ ,ജീവനക്കാർ എന്നിവരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും സ്കൂൾ മാനേജ്മെന്‍റുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam