ജാതിയുടെ അടിസ്ഥാനത്തിൽ ക്ലാസ് മുറികള്‍; പ്രിന്‍സിപ്പലിനെതിരെ നടപടി

Published : Dec 20, 2018, 05:28 PM ISTUpdated : Dec 20, 2018, 05:39 PM IST
ജാതിയുടെ അടിസ്ഥാനത്തിൽ ക്ലാസ് മുറികള്‍; പ്രിന്‍സിപ്പലിനെതിരെ നടപടി

Synopsis

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കുട്ടികളെ വെവ്വേറെ ക്ലാസ്മുറികളിലിരുത്തിയ സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി പ്രിൻസിപ്പലിനെതിരെ നടപടി എടുത്തെന്നും വൈശാലി ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

പാറ്റ്ന: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കുട്ടികളെ വെവ്വേറെ ക്ലാസ്മുറികളിലിരുത്തി പഠിപ്പിച്ച ബീഹാറിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടി.  വൈശാലി ജില്ലയിലെ ലാൽഗഞ്ചിൽ സ്ഥിതി ചെയ്യുന്ന ജിഎ ഹയർസെക്കന്‍ഡറി സ്കൂളിലാണ് സംഭവം.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കുട്ടികളെ വെവ്വേറെ ക്ലാസ്മുറികളിലിരുത്തിയ സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി പ്രിൻസിപ്പലിനെതിരെ നടപടി എടുത്തെന്നും വൈശാലി ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

ഒബിസി, ദളിത് വിഭാഗത്തിൽ പെട്ടവർക്കും മുന്നോക്ക വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കും വെവ്വേറെ ക്ലാസ്റൂമുകളാണ് ഇവിടെയുള്ളതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. അതുപോലെ തന്നെ ഹിന്ദു-മുസ്ലിം വിഭാഗത്തിൽ പെട്ട കുട്ടികൾക്കും പ്രത്യേക ക്ലാസ്മുറികളുണ്ടെന്നും ഇവർ പറയുന്നു. പ്രിൻസിപ്പൽ മീനാകുമാരിയെ സസ്പെൻഡ് ചെയ്യുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി അറിയിച്ചു. എന്നാൽ ജാതിയുടെ അടിസ്ഥാനത്തിൽ കുട്ടികളെ വേർതിരിച്ചിരുത്തുന്ന രീതി  സ്കൂളിൽ ഇല്ലെന്നാണ് മീനാകുമാരിയുടെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്, അപലപിച്ച് കോൺ​ഗ്രസ്
എൻഐഎ മേധാവിയെ മാറ്റി, മഹാരാഷ്ട്രയിലേക്ക് തിരിച്ചയച്ചു; അനുമതി നൽകിയത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം