ആയിരം ദിനങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത് 937.45കോടി രൂപ

By Web TeamFirst Published Feb 25, 2019, 9:35 PM IST
Highlights

മുന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനകം നല്‍കിയതിനേക്കാള്‍ തുക ആയിരം ദിനത്തിനകം സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്.  കണക്കുകളടക്കം മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉള്‍പ്പെടാതെയാണ് ഈ തുക. മുന്‍സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനകം നല്‍കിയതിനേക്കാള്‍ തുക ആയിരം ദിനത്തിനകം സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധി നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വരുത്തി. ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് നേരിട്ട് അനുവദിക്കാന്‍ കഴിയുന്ന ധനസഹായ പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തി. ഗുരുതരമായ കാന്‍സര്‍ ചികിത്സക്കും അവയവമാറ്റ ശസ്ത്രക്രിയക്കും മൂന്ന് ലക്ഷം വരെ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

click me!