
തിരുവനന്തപുരം: നിയമസഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല. സഭയുടെ നേതാവ് ആകേണ്ട മുഖ്യമന്ത്രി ഇന്ന് പാർട്ടി സെക്രട്ടറി ആയിയാണ് സഭയില്‍ പെരുമാറിയത്. പ്രതിപക്ഷ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.ടി. ജലീൽ പ്രശ്നം സഭയിൽ വരാതിരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞത് കേട്ടു പോകാൻ ഞങ്ങൾ പാർട്ടി കേഡറുകൾ അല്ല. സഭ നടപടികളുമായി സഹകരിക്കാൻ ആയിരുന്നു പ്രതിപക്ഷത്തിന്റെ നിലപാടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ ഒരു മുഖ്യമന്ത്രി ആദ്യമായാണ് ജാതി സംഘടനകളുടെ യോഗം വിളിച്ചത്. വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കുമെന്നും ചെന്നിത്തല പറഞ്ഞു. നവോത്ഥാനത്തിന്റെ പേരിൽ കേരളത്തിലെ എടുക്കാ ചരക്കുകളെ അണിനിരത്തുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു. മതിലിന്റെ സംഘാടക സമിതി അംഗം സിപി സുഗതൻ അയോധ്യയിൽ കർസേവക്ക് പോയ ആളാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam