ശബരിമലയിലെ സ്ത്രീപ്രവേശനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

Published : Oct 01, 2018, 04:37 AM ISTUpdated : Oct 01, 2018, 08:51 AM IST
ശബരിമലയിലെ സ്ത്രീപ്രവേശനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

Synopsis

ഒരുക്കങ്ങളെക്കുറിച്ച് റിപ്പോ‍ർട്ട് തയാറാക്കാൻ വിവിധ വകുപ്പുകളോട് നേരത്തെ തന്നെ നി‍ർദ്ദേശിച്ചിരുന്നു. സ്ത്രീകൾ അധികമായി വരുമ്പോള്‍ ഒരുക്കേണ്ടി സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും. താമസ സൗകര്യവും ശുചിമുറികളുമടക്കം പുതുതായി ഒരുക്കേണ്ട സാഹചര്യവും  നിലവിലുണ്ട്.

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നടതുറക്കും മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30-ന് ഉന്നതതല യോഗം ചേരും.

ഒരുക്കങ്ങളെക്കുറിച്ച് റിപ്പോ‍ർട്ട് തയാറാക്കാൻ വിവിധ വകുപ്പുകളോട് നേരത്തെ തന്നെ നി‍ർദ്ദേശിച്ചിരുന്നു. സ്ത്രീകൾ അധികമായി വരന്പോൾ ഒരുക്കേണ്ടി സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും. താമസ സൗകര്യവും ശുചിമുറികളുമടക്കം പുതുതായി ഒരുക്കേണ്ട സാഹചര്യവും  നിലവിലുണ്ട്. അതിനിടെ സുപ്രീംകോടതി വിധിക്കെതിരെ  പുനപരിശോധനാ ഹർജി നൽകുന്നതിനുള്ള സാധ്യത തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞത് വിവാദമായിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ