സിനിമാ ടിക്കറ്റിന്‍റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി: സിനിമാപ്രവര്‍ത്തകര്‍

Published : Feb 10, 2019, 10:21 AM ISTUpdated : Feb 10, 2019, 11:05 AM IST
സിനിമാ ടിക്കറ്റിന്‍റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി: സിനിമാപ്രവര്‍ത്തകര്‍

Synopsis

ബജറ്റിൽ പ്രഖ്യാപിച്ച സിനിമാ ടിക്കറ്റുകളുടെ 10 ശതമാനം അധിക നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടത്. സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന്  മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൊച്ചി: സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി. അമ്മ പ്രതിനിധികളും നിർമ്മാണ-വിതരണ ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ബജറ്റിൽ പ്രഖ്യാപിച്ച സിനിമാ ടിക്കറ്റുകളുടെ 10 ശതമാനം അധിക നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടത്.

സിനിമാ ടിക്കറ്റുകളുടെ അധിക വിനോദ നികുതി കുറക്കുന്ന കാര്യം  അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഫെഫ്ക പ്രസിഡന്‍റും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ  പ‌റഞ്ഞു. സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന്  മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.പത്ത് മിനുട്ടിൽ താഴെ മാത്രം നീണ്ടു നിന്ന യോഗത്തിൽ ഡബ്ലിയൂസിസിയും അമ്മ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങളടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; കോഴിക്കോട് ബീച്ചിന് അടുത്ത് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്
ഓട്ടോറിക്ഷയില്‍ എത്തിയത് മൂന്ന് പേർ, പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കുപ്പിയില്‍ പെട്രോൾ നൽകാൻ, എതിർത്തതിന് പിന്നാലെ ഭീഷണി; പരാതി നൽകി പമ്പ് ഉടമ