
മലപ്പുറം: ദേവികുളം സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎയുടെ നടപടിയിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മുഖ്യമന്ത്രിയുടെ ഭാഷയും ശൈലിയും സിപിഎം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ആവർത്തിക്കുകയാണ്. ഇതാണോ സിപിഎം വിഭാവനം ചെയ്യുന്ന നവോത്ഥാനമെന്നും മുല്ലപ്പള്ളി ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപടാണ് സിപിഎം തുർടച്ചയായി കൈക്കൊള്ളുന്നത്. ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങൾ അവസാനിപ്പിക്കാൻ സിപിഎം എത്രയും പെട്ടെന്ന് തയ്യാറാവാണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam