ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

Published : Feb 10, 2019, 09:42 AM ISTUpdated : Feb 10, 2019, 09:55 AM IST
ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

Synopsis

ആദിവാസി യുവാവ്  വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍. ഇയ്യക്കോട് ട്രൈബല്‍ സെറ്റില്‍മെന്‍റില്‍ തടത്തരികത്ത് വീട്ടില്‍ രാജപ്പന്‍ കാണിയുടെയും ലളിതയുടെയും മകന്‍ സുഭാഷ് (26) ആണ് മരിച്ചത്.

തിരുവനന്തപുരം: ആദിവാസി യുവാവ്  വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍. ഇയ്യക്കോട് ട്രൈബല്‍ സെറ്റില്‍മെന്‍റില്‍ തടത്തരികത്ത് വീട്ടില്‍ രാജപ്പന്‍ കാണിയുടെയും ലളിതയുടെയും മകന്‍ സുഭാഷ് (26) ആണ് മരിച്ചത്. സുഭാഷിന്‍റെ വീടിന് സമീപത്തുള്ള വനത്തില്‍ തീപടര്‍ന്നത് അണയ്ക്കാനെത്തിയ വനപാലകരുമായി സുഭാഷും സഹോദരന്‍ സുരേഷും സുഹൃത്ത് ബിനുവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

 തീ കെടുത്താന്‍ ഇവര്‍ സഹായിച്ചില്ലെന്നും കാണികളായി നിന്നെന്നും വനപാലകര്‍ പറഞ്ഞു. രാത്രിയോടെ തീയണച്ച് വനപാലകര്‍ തിരച്ചുപോവുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് ചതവുകള്‍ ഉണ്ടെന്നുംവിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഇന്നലെ വൈകിട്ടോടെ മൃതദേരം സംസ്കരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തരുത്'; തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചവരുടെ സത്യപ്രതിജ്ഞ ഞായറാഴ്‌ച നടത്തരുതെന്ന് എൻസിഎംജെ
ജയിൽ സൗകര്യങ്ങൾ ഒരുക്കാനും പരോളിനും പണം വാങ്ങി; ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്