
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‍സൈറ്റ് ഒരു മാസമായി നിശ്ചലം. കഴിഞ്ഞ 11ന് ശേഷം മുഖ്യമന്ത്രിയുടെ വെബ്‍സൈറ്റിൽ ഒരു ഔദ്യോഗിക അറിയിപ്പും വന്നിട്ടില്ല.
നവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാൻ വൻതുക ശമ്പളം വാങ്ങുന്ന ജീവനക്കാരടങ്ങുന്ന പ്രത്യേക സെല്ലുണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ. പക്ഷെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‍സൈറ്റിന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്. ഏറ്റവും അവസാനം അപ്‍ലോഡ് ചെയ്തത് ഏപ്രിൽ 11ലെ മന്ത്രിസഭയോഗാ തീരുമാനങ്ങളാണ്. ഏപ്രിൽ 10നാണ് അവസാന വാർത്താ കുറിപ്പ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയിൽ കേന്ദ്രത്തിനെഴുതിയ കത്താണ് അവസാനം അപ്ലോഡ് ചെയ്ത മറ്റൊന്ന്.
ഏപ്രിൽ 11നു ശേഷം നിരവധി തവണ മന്ത്രിസഭ ചേർന്നു, പല തീരുമാനങ്ങളുമെടുത്തു. പക്ഷെ മുഖ്യ മന്ത്രിയുടെ സൈറ്റിന് അനക്കമില്ല. സാങ്കേതിക പ്രശ്നമാണ് കാരണമെന്നും പരിഹരിക്കേണ്ടത് സി-ഡിറ്റാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സി-ഡിറ്റ് പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിക്ക് കീഴിലാണെന്നാണ് മറ്റൊരു വസ്തുത. സർക്കാറിന്റെ രണ്ടാം വാർഷികം അടുത്തിരിക്കെയാണ് മുഖ്യമന്ത്രിയുടെ സൈറ്റ് അനക്കമില്ലാതെ തുടരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam