ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം

Published : Aug 24, 2018, 07:16 PM ISTUpdated : Sep 10, 2018, 04:00 AM IST
ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം

Synopsis

പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ കാണിക്കാന്‍ ഐടി സംവിധാനമുണ്ടാകും. നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം. അകഷയ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. 23.36 ലക്ഷം വൈദ്യുതി കണക്കുകള്‍ ശരിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം:ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആള്‍ക്കാര്‍ വീടുകളിലേക്ക് പോകുന്നത് വര്‍ധിച്ചെന്ന് മുഖ്യമന്ത്രി. നിലവില്‍ 2287 ക്യാമ്പുകളാണ് സംസ്ഥാനുള്ളത്. ഈ ക്യാമ്പുകളിലായി 8,69,224 പേരാണ് നിലവിലുള്ളത്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം മുഖ്യന്ത്രി പ്രഖ്യാപിച്ചു. തുക ബാങ്ക് അക്കൗണ്ട് വഴിയാകും കൈമാറുക. ഇതിനായി അക്കൗണ്ട് വിവരങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. നഷ്ടമായ രേഖകള്‍ തിരിച്ചുകിട്ടാന്‍ അദാലത്തുകളുണ്ടാകുമെന്നും അടുത്തമാസം ആദ്യം മുതല്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ കാണിക്കാന്‍ ഐടി സംവിധാനമുണ്ടാകും. നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.23.36 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ ശരിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. മലിന്യങ്ങള്‍ പുഴയില്‍ തള്ളരുത്. ശുചീകരണം നടത്തിയില്ലെങ്കില്‍ നാടിനെ ബാധിക്കും. മാലിന്യ സംസ്കരണത്തിനുള്ള ചുമതല ക്ലീൻ കേരള കമ്പനിക്ക് നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ നിർദ്ദേശം പാലിക്കണം. ജീവനോപാധി നഷ്ടമായവർക്ക് വായ്പ നൽകാൻ ആലോചനയുണ്ട്. പലിശ ഈടാക്കാതെ പത്ത് ലക്ഷം നൽകാനാണ് ആലോചിക്കുന്നത്. വ്യവസായ പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കും. കൃഷി പുനരാരംഭിക്കാൻ സഹായം നൽകും. വാഹന ഇന്‍ഷുറന്‍സ് ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസത്തിന്‍റെ മറവിൽ അനധികൃത പിരിവ് അനുവദിക്കില്ലെന്നും ചൂഷണം നടത്തുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 535കോടിയാണ്. തിരുവോണദിവസം മുഖ്യമന്ത്രിയുടെ ഓഫീസ്  പ്രവർത്തിക്കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു .


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും