
തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇഎംഎസ് ഇരുന്ന കസേരയിലാണല്ലോ ഇരിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ പിണറായി വിജയനോട് അനുകമ്പയുണ്ട്.
പാർട്ടി പ്രവർത്തകരെ പോലെ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും പഞ്ചഭുജമടക്കിയിരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയാണ് നാടിനെ അപമാനിക്കുന്നത് അല്ലാതെ മാധ്യമങ്ങളല്ലെന്നും കെവിനെ കാണാനില്ലെന്ന പരാതി മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നില്ലായിരുന്നെന്തിൽ സാധാരണ മരണമാകുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വിടുവായത്തം പറയുന്നത് മുഖ്യമന്ത്രിയാണ്. ഗാന്ധി നഗർ എസ്ഐ സുരക്ഷാ ചുമതലയിൽ ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്ന് മാറ്റി പറഞ്ഞു. തുടർച്ചയായി പൊലീസുകാരെ സസ്പെക്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയാണുള്ളത്. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന് എനിക്കറിയാമെന്നും പിണറായി അല്ല ഏത് മഹാരാജാവായാലും പറയാനുള്ളത് ഞാൻ പറയുമെന്നും ചെന്നിത്തല പറഞ്ഞു.
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറേ ഉദ്യോഗസ്ഥരെ നിയമിച്ചാണ് പൊലീസ് നിയന്ത്രിക്കുന്നതെന്നും മോന്തായം വളഞ്ഞാൽ ഉത്തരവും വളയുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam