
തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ നടപ്പാക്കുന്നത് സുപ്രീം കോടതി നിർദ്ദേശം മാത്രമെന്ന് മുഖ്യമന്ത്രി. നാളെ സ്ത്രീകൾ കയറണ്ടായെന്നാണ് കോടതിയുടെ തീരുമാനമെങ്കിൽ സർക്കാർ അത് പാലിക്കും. പൊലീസിന്റെ ശബരിമലയിലെ പ്രവർത്തനങ്ങൾ തൃപ്തികരമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെയും ഐ പി എ സുകാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടാ നിയമപ്രകാരമുള്ള റിപ്പോർട്ടുകളിൽ കളക്ടർമാർ കാലതാമസം വരുത്തുന്നുവെന്നാണ് ഐപിഎസുകാരുടെ പരാതി. ഇതില്‍ തീരുമാനം വേഗമുണ്ടാകണമെന്നും മയക്കുമരുന്ന്-സൈബർ കേസുകൾ വേഗത്തിലും ജാഗ്രതയോടെയും കൈകാര്യം ചെയ്യണമെന്നും പിണറായി നിര്‍ദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam