വാവ സുരേഷിന് മൂര്‍ഖന്‍റെ കടിയേറ്റു

Published : Nov 29, 2016, 04:33 PM ISTUpdated : Oct 05, 2018, 01:15 AM IST
വാവ സുരേഷിന് മൂര്‍ഖന്‍റെ കടിയേറ്റു

Synopsis

തിരുവനന്തപുരം: പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന് വീണ്ടും മൂര്‍ഖന്‍റെ കടിയേറ്റു. മാന്നാര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ഉച്ചയ്ക്ക് പാമ്പുകളെപ്പറ്റി ക്ലാസെടുക്കുന്നതിനിടയിലാണ് വാവയുടെ ചുണ്ടില്‍ മൂര്‍ഖന്‍ കൊത്തിയത്. 

പാമ്പുകടിയ്‌ക്കെതിരെ മിക്കപ്പോഴും സ്വയ ചികിത്സ നടത്താറുള്ള വാവ സുരേഷ് ഇതുവരെ ആശുപത്രിയില്‍ എത്തിയിട്ടില്ല. വാവയെ ഏറ്റവും കൂടുതല്‍ കടിച്ചിട്ടുള്ളത് മൂര്‍ഖനാണ്. രണ്ടുപ്രാവശ്യം ഇത്തരത്തിലുള്ള കടിയേറ്റ് വാവ വെന്‍റിലേറ്ററിലായിട്ടുണ്ട്. 27 വര്‍ഷത്തിനിടയില്‍ അമ്പതിനായിരത്തോളം പാമ്പുകളെ വാവ പിടികൂടിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kuttanad
സംസ്ഥാനത്ത് യുഡിഎഫ് തരംഗം, ജനം മാറ്റം ആഗ്രഹിക്കുന്നു, വിഡി സതീശന്‍റെ വനവാസ പരാമര്‍ശം ആത്മാര്‍ത്ഥത കൊണ്ട്; കെസി വേണുഗോപാൽ