വിമാനത്തിൽ വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയും; മാപ്പുപറഞ്ഞ് എയർ ഇന്ത്യ

Published : Feb 05, 2019, 12:13 PM ISTUpdated : Feb 05, 2019, 02:20 PM IST
വിമാനത്തിൽ വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയും; മാപ്പുപറഞ്ഞ് എയർ ഇന്ത്യ

Synopsis

വിമാനത്തിലെ യാത്രക്കാരനായ രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്.

ദില്ലി: വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ എയർ ഇന്ത്യ മാപ്പു പറഞ്ഞു. ഭോപ്പാലിൽ നിന്നും മുംബൈയിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള തുടർ നടപടികൾ സ്വീകരിച്ചതായി എയർ ഇന്ത്യ അധികൃതർ ട്വീറ്റ് ചെയ്തു.

ശനിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരനായ രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്. തുടർന്ന് ഇയാൾ അധികൃതരോട് പരാതിപ്പെടുകയും ചെയ്തു. ഭക്ഷണത്തോടൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും കരാറുകാരന് നോട്ടീസ് നൽകിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ ട്വിറ്ററിലൂടെ  അറിയിച്ചു. തങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥൻ സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനോട് സംസാരിച്ചു കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ