
ആലപ്പുഴ: ആലപ്പുഴ ചെറുതനയില്‍ പാടം കുഴിച്ചുള്ള സിലിക്ക മണല്‍ കടത്ത് നിര്‍ത്തിവെക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ എസ് സുഹാസിന്‍റെ നിര്‍ദ്ദേശം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നല്‍കാനുളള നിര്‍ദ്ദേശം നല്‍കിയത്.
ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്തില്‍ മൂന്നേക്കര്‍ നെല്‍വയല്‍ കുഴിച്ചെടുത്ത് സിലിക്ക മണല്‍ കടത്തുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കി.ചെറുതനയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കാന്‍ ആലപ്പുഴ എസ്പിയെ ചുമതലപ്പെടുത്തി. പൊലീസ് പെട്രോളിംഗ് രാത്രിയും പകലും ശക്തമാക്കണമെന്നും എസ്പിയോട് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് ഡെപ്യട്ടി ഡയറക്ടറും കാര്‍ത്തികപ്പള്ളി താഹസില്‍ദാറും മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പും അടിയന്തര റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി. ഡെപ്യൂട്ടി കലക്ടര്‍ പാടശേഖരം സന്ദര്‍ശിച്ച് മറ്റ് നടപടികളെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam