പ്രളയാനന്തര കേരള പുനർനിർമ്മാണത്തിനായി കൈ കോർത്ത് കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ

Published : Feb 06, 2019, 02:03 PM ISTUpdated : Feb 06, 2019, 02:04 PM IST
പ്രളയാനന്തര കേരള പുനർനിർമ്മാണത്തിനായി കൈ കോർത്ത് കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ

Synopsis

റേഡിയോ മം​ഗളം, റേഡിയോ മാറ്റൊലി, റേഡിയോ നെയ്തൽ, റേഡിയോ ഹലോ, റേഡിയോ ജൻവാണി, റേഡിയോ മീഡിയ വില്ലേജ് എന്നീ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളാണവ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു പങ്കാളിത്തം സംഭവിച്ചിരിക്കുന്നത്.

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കാൻ സംയുക്തമായി കൈ കോർത്ത് കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ. പ്രധാനമായും ആറ് റേഡിയോ സ്റ്റേഷനുകളാണ് ഈ സംരംഭത്തിൽ ഒന്നിക്കുന്നത്. റേഡിയോ മം​ഗളം, റേഡിയോ മാറ്റൊലി, റേഡിയോ നെയ്തൽ, റേഡിയോ ഹലോ, റേഡിയോ ജൻവാണി, റേഡിയോ മീഡിയ വില്ലേജ് എന്നീ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളാണവ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു പങ്കാളിത്തം സംഭവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ജനകീയ പങ്കാളിത്തവും പുനർനിർമ്മാണവും പദ്ധതിയുടെ ഭാ​ഗമായി പ്രളയത്തിന്റെ കെടുതികളിൽ നിന്നും  ഇപ്പോഴും കര കയറാത്ത ഏഴ് ജില്ലകളിലാണ് പുരധിവാസപ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്നത്. 

ജനങ്ങളോട് കൂടുതൽ അടുത്തിടപഴകുന്നവരാണ് കമ്യൂണിറ്റി റേഡിയോ പ്രവർത്തകർ. പ്രളയദുരന്തത്തിന് ശേഷം ജനങ്ങൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്ന പല പദ്ധതികളെക്കുറിച്ചും ആളുകൾക്കറിയില്ല. അതിനാൽ സർക്കാരിനും ജനങ്ങൾക്കും ഇടയിലുള്ള മധ്യവർത്തികളായി പ്രവർ‌ത്തിക്കാനാണ് കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ ഉദ്ദേശിക്കുന്നത്. പാർപ്പിടം, വരുമാനം, സുരക്ഷിതമായ പരിസ്ഥിതി. കുടിവെള്ളം, ആരോ​ഗ്യം. പേോഷകാഹാരം എന്നീ അടിസ്ഥാന ആവശ്യങ്ങൾ പ്രളയ ദുരന്ത ബാധിതരിലേക്ക് എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. 

സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതും ഇവർ തങ്ങളുടെ കടമയായി ഏറ്റെടുക്കുന്നു. ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യൂണിസഫ്, ബിബിസി മീഡിയ, ജെപിപിഐ എന്നിവരും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നുണ്ട്. 24 എപ്പിസോഡുകളായിട്ടായിരിക്കും ഈ പരിപാടി സംപ്രേഷണം ചെയ്യുക.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ