
മലപ്പുറം: ചോലാകര്‍മ്മത്തിനിടെ കുഞ്ഞിന് ജനനേന്ദ്രിത്തില്‍ മുറിവേറ്റ സംഭവത്തില്‍ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവ്. മലപ്പുറം പെരുമ്പടപ്പ് പാറയിലെ സ്വകാര്യ ആശുപത്രിയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പൂട്ടാൻ ഉത്തരവിട്ടത്. മാറാഞ്ചേരി സ്വദേശി നൗഷാദിന്‍റെ പരാതിയിലാണ് നടപടി.കഴിഞ്ഞ ഏബ്രില്‍ പതിനെട്ടിനാണ് നൗഷാദ്-ജമീല ദമ്പതിമാരുടെ കുഞ്ഞിന്‍റെ ചേലാകര്‍മ്മം ആശുപത്രിയില്‍ നടന്നത്.
ചേലാകര്‍മ്മത്തിനിടെ കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവേറ്റു. പിന്നീട് കുഞ്ഞിന് മൂത്രമൊഴിക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നതോടെ തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സതേടി. അടിവയറ്റില്‍ ദ്വാരമിട്ടാണ് ഇപ്പോള്‍ മൂത്രം കളയുന്നത്. ഇതോടെയാണ് ആശുപത്രിയുടെ വീഴ്ച്ചക്കെതിരെ നൗഷാദ് പൊലീസിലും ആരോഗ്യവകുപ്പധികൃതര്‍ക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയത്.
പരിശോധനയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അപകടകരവും പൊതുജനങ്ങളുടേയും രോഗികളുടേയും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് കണ്ടെത്തിയതിനാല്‍ അടച്ചുപൂട്ടണമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി ഉത്തരവിലുള്ളത്. ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ വിശദീകരണത്തിന് തയ്യാറായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam