വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി

Published : Jan 28, 2018, 07:13 AM ISTUpdated : Oct 05, 2018, 12:51 AM IST
വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി

Synopsis

ആലപ്പുഴ: കോളജ് വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ പുളിങ്കുന്ന് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളെയാണ് അധികൃതര്‍ തെറ്റിധരിപ്പിച്ച് ബീഫ് കട്ലറ്റ് കഴിപ്പിച്ചുവെന്ന പരാതിയുമായി രംഗത്തുള്ളത്. കഴിഞ്ഞ ദിവസം കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചായയ്ക്കൊപ്പം കട്ലറ്റ് വിതരണം ചെയ്തിരുന്നു. സസ്യാഹാരികളായ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരക്കിയപ്പോള്‍ വെജിറ്റബിള്‍ കട്ലറ്റാണെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് ബീഫ് കട്ലറ്റാണെന്ന് ബോധ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായി കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ത്ഥിയും ബീഹാര്‍ സ്വദേശിയുമായ അങ്കിത് കുമാര്‍, കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഹിമാംശു കുമാര്‍ എന്നിവര്‍  പറഞ്ഞു.

പരിപാടിയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി കോളജ് ക്യാമ്പസില്‍ നടത്തി വന്നിരുന്ന സരസ്വതി പൂജ തടയുവാനുള്ള ശ്രമവും കോളജ് പ്രിന്‍സിപ്പളിന്റെ ഭാഗത്ത് നിന്നുണ്ടായതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പൂജയ്ക്ക് അനുമതി നല്‍കാന്‍ കോളജ് അധികൃതര്‍ തയാറാകാതിരുന്നതോടെ വൈസ് ചാന്‍സിലറുമായി ബന്ധപ്പെട്ടാണ് അനുമതി ലഭ്യമാക്കിയത്. പൂജയുടെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ പങ്കെടുത്ത ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ കളക്ടര്‍ വിഷയത്തിലിടപ്പെട്ടതോടെ വിദ്യാര്‍ത്ഥിയെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ മതവികാരം വൃണപ്പെടുത്താനും കുട്ടികള്‍ക്കിടയില്‍ പ്രാദേശിക വികാരം ഉയര്‍ത്തുന്നതിനുള്ള ശ്രമമാണ് പ്രിന്‍സിപ്പളിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കനത്ത വേനൽ ചൂട്, കുട്ടികളെ നിർബന്ധിച്ച് അംഗനവാടികളിൽ ഇരുത്തേണ്ട, സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു
ശബരിമല കേസ്: യുവതിപ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് സർക്കാർ തേടണം, സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം