
കോഴിക്കോട്: കോഴിക്കോട്ട് മുക്കം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം. എല്‍ഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. രാവിലെ എട്ടുമണിയോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നെന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം ആരോപിക്കുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തിലേക്ക് എത്തിയതോടെ പൊലീസ് ലാത്തി വീശി.
മുപ്പത് വര്‍ഷമായി യുഡിഎഫാണ് കോഴിക്കോട്ടെ മുക്കം സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിവരെയാണ് തെരഞ്ഞടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫലം പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വൻപൊലീസ് സന്നാഹം സ്ഥലത്തുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam