കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

Published : Jan 28, 2018, 04:24 PM ISTUpdated : Oct 05, 2018, 03:43 AM IST
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

Synopsis

തിരുവനന്തപുരം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികൾ വിളിച്ച യോഗത്തിൽ സംഘര്‍ഷം. കർദ്ദിനാളിനെ അനുകൂലിച്ചെത്തിയ ഒരുവിഭാഗം യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു വിഭാഗം പ്രതിഷേധക്കാർ എറണാകുളം അങ്കമാലി അതിരൂപതടെ മുഖപത്രയുമായ സത്യദീപം കൂട്ടിയിട്ട് കത്തിച്ചു . കർദ്ദിനാളിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് പത്രം കത്തിച്ചത്. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി.

അതിരൂപതയിലെ ഭൂമി ഇടപാടിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെടാൻ വിശ്വാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആർച്ചിഡയസിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പിരൻസിയുടെ നേതൃത്വത്തിലാണ് അങ്കമാലി സുബോധന സെന്‍ററില്‍ യോഗം ചേർന്നത്. 

വിശ്വാസികൾക്കൊപ്പം സഭയിലെ ഒരുവിഭാഗം വൈദികരും ഉണ്ടായിരുന്നു. ഈ യോഗത്തിലേക്കാണ് കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയെ അനുകൂലിക്കുന്ന  സംഘം ഇരച്ചുകയറിയതും സംഘർഷത്തിന് തുടക്കമിട്ടതും.

ചേരിതിരിഞ്ഞ് വിശ്വാസികള്‍ ഏറ്റുമുട്ടന്നത് ഒഴിവാക്കാൻ വൈദികർ തന്നെ ഇടപെട്ടു. പ്രശ്നത്തിന് പരിഹാരമാകാതെ വന്നതോടെ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെയാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം കർദിനാളിനെ അനുകൂലിക്കുന്നവർ പരസ്യമായി കത്തിച്ചത്.സത്യദീപത്തിൽ തുർച്ചയായ മൂന്നാം ലക്കവും ഭൂമി ഇടപാടിനെയും കർദിനാളിനെയും വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. 

ക്രൈസ്തവ പാരമ്പര്യം അനുഷ്ഠിക്കാന്‍ കഴിയാത്തയാള്‍  ക്രിസ്തു ശിഷ്യനെന്ന പേരിന് യോഗ്യനല്ലെന്നാണ് ഈ ലക്കം സത്യദീപത്തിലെ ഒരു പരാ‍മർശം. എന്നാല്‍ സത്യം പരക്കുന്നതോടെ അസത്യം ഇല്ലാതാകുമെന്ന് കർദിനാൾ കൊച്ചിയിൽ പറഞ്ഞു

അതിരൂപതയിലെ വൈദികരുടെ യോഗം ഈ മാസം 30ന് കർദിനാളിന്‍റെ നേതൃത്വത്തിൽ ചേരാനിരിക്കെയാണ് വിശ്വാസികൾ ചേരിതരിഞ്ഞ് ഏറ്റുമുട്ടിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ
കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ