മീശ വച്ചതിന് ഗുജറാത്തില്‍ ദളിത് യുവാവിന് രജപുത്രവിഭാഗക്കാരുടെ മര്‍ദ്ദനം

By Web TeamFirst Published Aug 3, 2018, 8:02 AM IST
Highlights

ഗുജറാത്തിലെ അഹമ്മദാബാദിലാണ് മീശ ധരിക്കുകയും ഷോര്‍ടസ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര്‍ യുവാവിനെയും സഹോദരനെയും മര്‍ദ്ദിച്ചു.  കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന്‍ സഞ്ജയുമാണ് ആക്രമിക്കപ്പെട്ടത്

അഹമ്മദാബാദ്: മീശവച്ചതിന് ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് മീശ ധരിക്കുകയും ഷോര്‍ടസ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര്‍ യുവാവിനെയും സഹോദരനെയും മര്‍ദ്ദിച്ചത്. 

കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന്‍ സഞ്ജയുമാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ പൊലീസീല്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏഴംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് വിജയ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് രജപുത്രവിഭാഗക്കാരെ പൊലീസ് അറസ്റ്റ്ചെയ്തു.

click me!