ട്രെയിനിന്റെ പേരുകളില്‍ സാമ്യം; കണ്‍ഫ്യൂഷനടിച്ച് യാത്രക്കാര്‍; പാതിവഴിയില്‍ ചങ്ങലവലി പതിവാകുന്നു

Published : Dec 09, 2018, 09:59 AM ISTUpdated : Dec 09, 2018, 10:17 AM IST
ട്രെയിനിന്റെ  പേരുകളില്‍ സാമ്യം; കണ്‍ഫ്യൂഷനടിച്ച് യാത്രക്കാര്‍; പാതിവഴിയില്‍ ചങ്ങലവലി പതിവാകുന്നു

Synopsis

ചെന്നൈ എഗ്മൂറില്‍ നിന്ന് കാച്ചഗുഡയിലേക്കും കാകിനാട പോര്‍ട്ടിലേക്കും പോകുന്ന ട്രെയിനുകളാണ് യാത്രക്കാരെ കുഴപ്പിക്കുന്നത്. ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ നിന്ന് ഇരുപത് മിനിട്ടിന്റെ വ്യത്യാസത്തിലാണ് രണ്ട് ട്രെയിനുകളും പുറപ്പെടുന്നത്

തിരുപ്പതി: ആളുകളെ കുഴപ്പിച്ച് ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യം. പോകേണ്ട ദിശ മാറിപ്പോവുന്നതോടെ ചങ്ങല വലി പതിവാകുന്നു, പരിഹാരം കണ്ടെത്താതെ റെയില്‍വേ അധികൃതരും. ചെന്നൈ എഗ്മൂറില്‍ നിന്ന് കാച്ചഗുഡയിലേക്കും കാകിനാട പോര്‍ട്ടിലേക്കും പോകുന്ന ട്രെയിനുകളാണ് യാത്രക്കാരെ കുഴപ്പിക്കുന്നത്. ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ നിന്ന് ഇരുപത് മിനിട്ടിന്റെ വ്യത്യാസത്തിലാണ് രണ്ട് ട്രെയിനുകളും പുറപ്പെടുന്നുവെന്നത് യാത്രയ്ക്കെത്തുന്നവരുടെ ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.

സ്റ്റേഷനിലെ അടുത്തടുത്ത പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് ചെങ്കല്‍പേട്ട്  കാക്കിനാട പോര്‍ട്ട് സിര്‍ക്കാര്‍ എക്പ്രസും ട്രെയിനും ചെങ്കല്‍പേട്ട് കാച്ചഗുഡ എക്പ്രസുമാണ് യാത്രക്കാരെ പേരുകള്‍ കൊണ്ടുള്ള സാമ്യത്തില്‍ വലയ്ക്കുന്നത്. അവസാന നിമിഷമെത്തി അബന്ധം മനസിലാക്കി ചങ്ങല വലിച്ച് ട്രെയിന്‍ നിര‍ത്തുമ്പോഴേക്കും ട്രെയിനുകള്‍ ഏറെ ദൂരം പിന്നിട്ടിരിക്കും. കോച്ചുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന രീതിയിലും സമാനതകള്‍ ഉണ്ടെന്നതും യാത്രക്കാരെ കുഴപ്പിക്കുന്നുണ്ട്. 

സ്റ്റേഷന്‍ വിട്ടതിന് പിന്നാലെ തങ്ങളുടെ ബര്‍ത്തുകളില്‍ മറ്റ് യാത്രക്കാരെ കാണുകയും അപായ ചങ്ങല വലിച്ച് തിരികെ സ്റ്റേഷനില്‍ എത്തുമ്പോഴേയ്ക്കും ട്രെയിന്‍ സ്റ്റേഷന്‍ വിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ട്രെയിനിന്റെ പേരുകളിലെ സമാനകള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് യാത്രയ്ക്കാര്‍ക്ക് മാത്രമല്ല. ട്രെയിന്‍ മാറിക്കയറുന്ന യാത്രക്കാര്‍ ടിടി മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും പതിവാണ്. 

കാകിനാടയിലേക്കുള്ള യാത്രക്കാരെ കാകിനാട പോര്‍ട്ട് എന്ന് ബോര്‍ഡില്‍ കാണുന്നതാണ് ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നത്. അടുത്തിടെ യാത്രക്കാരുടെ പരാതി വര്‍ധിച്ചതോടെ രണ്ടു ട്രെയിനുകളും പുറപ്പെടുന്ന സമയക്രമത്തില്‍ മുപ്പത് മിനിട്ടിന്റെ വ്യത്യാസം വരുത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ