
ബുലന്ദ്ഷഹര്‍: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊലീസ് ഓഫീസറായ സുബോദ് കുമാർ സിംഗിനെ കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയിലൂടെയെന്ന് കോൺഗ്രസ്. സംഘപരിവാർ സംഘടനകളായ വിഎച്പിയും ബജ്റംഗ്ദളും ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണ് കൊലപാതകം നടത്തിയതെന്ന് കപിൽ സിബൽ പറഞ്ഞു.
നരന്ദ്രമോദി അധികാരത്തിൽ എത്തുംമുമ്പ് മാറ്റം കൊണ്ടുവരും എന്ന് പറഞ്ഞിരുന്നു. ഇതാണ് മോദി കൊണ്ടുവന്ന മാറ്റമെന്നും കപിൽ സിബൽ പറഞ്ഞു. സുബോദ് കുമാർ വെടിയേറ്റു മരിച്ച കലാപം നടക്കുന്ന സമയത്ത് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ലൈറ്റ് ആന്റ്ത സൗണ്ട് ഷോ ആസ്വദിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കലാപകാരികൾ പൊലീസുകാരനെ വെടിവച്ചു കൊന്നിട്ടും മുഖ്യമന്ത്രി അതേപ്പറ്റി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
2015-ല്‍ യുപിയില്‍ ബീഫ് കഴിച്ചു എന്നാരോപിച്ച് ഗോസംരക്ഷകർ അഖ്‍ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ചത് സുബോദ് കുമാര്‍ സിംഗ് ആയിരുന്നു. ഇതിന്റെ് പക കൊണ്ട് ബുബോദ് സിംഗിനെ വകവരുത്തിയതെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിക്കുന്നു. കേസിൽ ഇതുവരെ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഒന്നാം പ്രതി സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ്. ഇയാള്‍ ഒളിവിലാണ്. അറസ്റ്റിലായവരില്‍ രണ്ടുപേർ ബജ്റംഗ്ദൾ പ്രവർത്തകരാണ്. കലാപം ഉണ്ടാക്കിയെന്ന കേസിലും സുബോദ് സിംഗിനെ കൊന്ന കേസിലും യോഗേഷ് രാജ് ഒന്നാം പ്രതിയാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന 60 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
പശുക്കളുടെ ശരീര അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന ചില മാലിന്യങ്ങൾ വനപ്രദേശത്ത് കണ്ടെത്തിയ സംഭവത്തെ തുടര്ന്നാ്ണ് ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ കലാപം ആരംഭിക്കുന്നത്. അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. കലാപത്തിനിടെ സുബോദ് കുമാര്‍ സിംഗിനേയും സഹപ്രവര്ത്തുകരേയും കലാപകാരികള്‍ ആദ്യം ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പോകും വഴി ഇവർക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. കല്ലേറിനിടെ ഇടതുകണ്ണിന് വെടിയേറ്റ് സുബോദ് കുമാർ സിംഗ് തൽക്ഷണം മരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam