ആര്‍എസ്എസ് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ്; താക്കീതുമായി നേതൃത്വം

Published : Jun 05, 2017, 04:46 PM ISTUpdated : Oct 05, 2018, 02:10 AM IST
ആര്‍എസ്എസ് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ്; താക്കീതുമായി നേതൃത്വം

Synopsis

തൃശൂര്‍: ആര്‍എസ്എസ് ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ബ്ലോക്ക് അംഗത്തിന് താക്കീതുമായി നേതൃത്വം. തോമസ് തത്തംപിള്ളിക്കാണ് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ താക്കീത് നല്‍കിയത്. മേലില്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത വേണമെന്ന് നേതൃത്വം ഓര്‍മ്മപെടുത്തി.

നേരത്തെ ഡിസിസി തോമസ് തത്തംപിള്ളിക്ക് ഷോ കോസ് നോട്ടീസ് നല്‍കിയിരുന്നു. ആശയപരമായും ആദര്‍ശപരമായും  കോണ്‍ഗ്രസിന് ഒരുതരത്തിലും ആര്‍എസ്എസുമായി യോജിക്കാനാവില്ല. മേലില്‍ ഇത്തരം പ്രവര്‍ത്തനം ഉണ്ടാവരുതെന്നും താക്കീത് ചെയ്തിട്ടുണ്ട്. 

നേരത്തേ ഇതേ പരിപാടിയില്‍ ഉദ്ഘാടകനായെത്തിയ സിപിഎമ്മിന്റെ ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എയെ സിപിഎം പരസ്യശാസന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വവും ബ്ലോക്ക് അംഗത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം