മൊബൈൽ ഫോൺ എടുത്ത് വച്ചതിന് ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട് വിട്ടിറങ്ങിയത്. എസ് എ ടി അന്വേഷിച്ചിട്ടും കണ്ടെയിരുന്നില്ല. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

കണ്ണൂ‍ർ: ചൊക്ലിയിൽ നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ക്രൈംബ്രാഞ്ച്. ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം പിന്നിടുകയാണ്. മൊബൈൽ ഫോൺ വാങ്ങി വച്ചതിൽ പ്രതിഷേധിച്ച് ഓ​ഗസ്റ്റ് എട്ടിനാണ് കാശിയിലേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ച് ശിവസൂര്യ വീട് വിട്ടിറങ്ങിയത്. ഏകദേശം മൂവായിരം രൂപയും കൈയിലുണ്ടായിരുന്നു. ശിവസൂര്യക്കായി വാരണാസിയിലും രാമേശ്വരത്തും ഉൾപ്പടെ പോയി പൊലീസ് പരിശോധിച്ചു. തലശേരി എ എസ് പിയു‌ടെ നേതൃത്വത്തിൽ പ്രത്യേകഅന്വേഷണസംഘം രൂപീകരിച്ച് പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. അന്വേഷണം ആ​ദ്യഘട്ടത്തിൽ കാര്യമായി നടന്നില്ലെന്ന് കൂടുംബം ആരോപിച്ചിരുന്നു. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 17നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ചിനും കാര്യമായ പുരോ​ഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല. തുട‍ർന്നാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.