ശബരിമല, ബ്രൂവറി വിവാദം; യുഡിഎഫ് അടിയന്തിര യോഗം ഇന്ന്

Published : Oct 08, 2018, 08:29 AM IST
ശബരിമല, ബ്രൂവറി വിവാദം; യുഡിഎഫ് അടിയന്തിര യോഗം ഇന്ന്

Synopsis

രാവിലെ 9 മണിക്ക് കന്റോണ്‍മെൻറ് ഹൗസിലാണ് യോഗം. ബ്രൂവറി വിഷയത്തിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: യുഡിഎഫിന്റെ അടിയന്തര യോഗം ഇന്ന് ചേരും. രാവിലെ 9 മണിക്ക് കന്റോണ്‍മെൻറ് ഹൗസിലാണ് യോഗം. ബ്രൂവറി വിഷയത്തിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം ചര്‍ച്ച ചെയ്യും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസും ബിജെപിയും തുടരുന്നത്. 

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. എന്നാൽ കേരളത്തിലെ ആചാര അനുഷ്ഠാനങ്ങൾക്ക് നേരെ കണ്ണടയ്ക്കില്ലെന്നും സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തിന് പ്രാദേശിക ജനവികാരം ഉൾക്കൊണ്ടു കൊണ്ടുള്ള നിലപാട് സ്വീകരിക്കാമെന്നും ആനന്ദ് ശർമ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം ബ്രൂവറി വിൽയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ സിപിഎമ്മിന്‍റെ പങ്കും അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടിരുന്നു. എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍നിന്ന് ഉയരുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ
ചിറക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം ബിജെപിക്ക്, നിര്‍ണായകമായത് സ്വതന്ത്രന്‍റെ യുഡിഎഫ് പിന്തുണ