
ജയ്പൂര്‍: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക വായ്പ എഴുതി തള്ളിയതിന് പിന്നാലെ രാജസ്ഥാനും. രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകള്‍ അശോക് ഗേലോട്ട് എഴുതി തള്ളി. 18,000 കോടി രൂപയുടെ ബാധ്യതയാണ് ഇതിലൂടെ സംസ്ഥാന സർക്കാരിന് ഉണ്ടാവുന്നത്.
കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരമേറ്റത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്നത്. വാഗ്ദാനം പാലിക്കാന്‍ പത്തുദിവസമാണ് മുഖ്യമന്ത്രി അശോക് ഗേലോട്ട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പ എഴുതിത്തളളിയിരുന്നു.
മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവച്ചത് അധികാരമേറ്റ ദിവസം തന്നെയായിരുന്നു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലിലാണ് കമൽനാഥ് ഒപ്പുവച്ചത്. മധ്യപ്രദേശിലും രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകളാണ് എഴുതിത്തള്ളിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam