കമല്‍ഹാസനും പാര്‍ട്ടിയും യുപിഎയുടെ ഭാഗമാകണം; കോണ്‍ഗ്രസിന്‍റെ ക്ഷണം

Published : Dec 25, 2018, 10:46 AM IST
കമല്‍ഹാസനും പാര്‍ട്ടിയും യുപിഎയുടെ ഭാഗമാകണം; കോണ്‍ഗ്രസിന്‍റെ ക്ഷണം

Synopsis

ജനാധിപത്യ മതേതര മുന്നണി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാഹുല്‍ഗാന്ധിയും സ്റ്റാലിനും അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കമലിന്‍റെ നിലപാടും സമാനമാണ്. അതുകൊണ്ടുതന്നെ ഒരുമിച്ച് മുന്നോട്ട് പോകുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു

ചെന്നൈ: കമല്‍ ഹാസനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. അങ്ങനെയുള്ള പാര്‍ട്ടി സ്വാഭാവികമായും യുപിഎ മുന്നണിയുടെ ഭാഗമാകണമെന്നും തമിഴ്നാടിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി സഞ്ജയ് ദത്ത് ആവശ്യപ്പെട്ടു.

ഡിഎംകെ കൂടി ഉള്‍പ്പെട്ട വിശാല സഖ്യത്തിന്‍റെ ഭാഗമാകാന്‍ കമല്‍ മടിക്കേണ്ടതില്ല. ജനാധിപത്യ മതേതര മുന്നണി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാഹുല്‍ഗാന്ധിയും സ്റ്റാലിനും അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കമലിന്‍റെ നിലപാടും സമാനമാണ്. അതുകൊണ്ടുതന്നെ ഒരുമിച്ച് മുന്നോട്ട് പോകുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു.

തമിഴ്നാടിന്‍റെ ഡി എന്‍ എയ്ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കമല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നലായൊണ് കോണ്‍ഗ്രസിന്‍റെ ക്ഷണം എത്തുന്നത്. കമലിന്‍റെ മറുപടിക്കായി കാതച്ത

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാർച്ച് 1 നും 10 നും ഇടയിൽ 3 തുടർ സന്ദർശനം തീരുമാനിച്ച് പ്രധാനമന്ത്രി മോദി, ലക്ഷ്യം തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചരണം? കേന്ദ്ര പദ്ധതികളും പ്രഖ്യാപിക്കും
മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ കാമുകിയുടെ ഭീഷണി, സമ്മർദ്ദം താങ്ങാനാവതെ ബിൽഡർ ജീവനൊടുക്കി