കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി

Published : Dec 08, 2025, 01:39 PM IST
Modi parliament

Synopsis

വന്ദേമാതരത്തെ രാഷ്ട്രീയമായി എതിർക്കുകയെന്നത് ജിന്നയുടെ ലീഗിൻ്റെ അജണ്ടയായിരുന്നു. നെഹ്‌റു ആ സമർദ്ദത്തിൽ വീണു

ദില്ലി: വന്ദേമാതരത്തിന്‍റെ നൂറ്റിയമ്പതാം വാര്‍ഷികത്തില്‍ പാര്‍ലമെന്‍റിലെ  ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ  വിമര്‍ശനവുമായി.പ്രധാനമന്ത്രി നരേന്ദ്രമോദി.വന്ദേമാതരത്തെ തകർക്കാൻ ശ്രമം നടന്നു.വലിയ നീതികേട് കാട്ടി.എന്തുകൊണ്ട് വന്ദേമാതരത്തെ എതിർക്കുന്നുവെന്ന് ജിന്നയോട് നെഹ്റു ചോദിച്ചില്ല.പകരം വന്ദേമാതരത്തിൻ്റെ പശ്ചാത്തലം പഠിക്കാനാണ് നെഹ്റു ശ്രമിച്ചത്.ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി വന്ദേമാതരത്തെ നെഹ്‌റു വെറുത്തു.െഹ്‌റു ജിന്നയെ എതിർക്കണമായിരുന്നു.പ്രീണനത്തിനായി വന്ദേമാതരത്തെയും വെട്ടിമുറിച്ചു.പിന്നീട് ഇന്ത്യയേയും വെട്ടി മുറിച്ചു

വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു. പക്ഷേ നെഹ്‌റുവിൻ്റെ സമീപനം മറ്റൊന്നായിരുന്നു.വന്ദേമാതരത്തെ രാഷ്ട്രീയമായി എതിർക്കുകയെന്നത് ജിന്നയുടെ ലീഗിൻ്റെ അജണ്ടയായിരുന്നു. നെഹ്‌റു ആ സമർദ്ദത്തിൽ വീണു.കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു.കോൺഗ്രസ് ഇപ്പോഴും വന്ദേമാതരത്തെ വെറുക്കുന്നുവെന്നും മോദി പറഞ്ഞു

നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് കെ സി  വേണുഗോപാല്‍ ‍തിരിച്ചടിച്ചു.വന്ദേമാതരത്തോടുള്ള മോദിയുടെ സ്‌നേഹം ഇപ്പോഴെങ്ങനെ വന്നു.വന്ദേ മാതരം ചർച്ചക്ക് ഗൂഢരാഷ്രീയലക്ഷ്യം.നെഹ്‌റുവിനെ അപമാനിക്കുയൈന്ന മോദിയുടെ സ്ഥിരം അജണ്ട. ഏത് ചർച്ചയിലും ഇത് തന്നെ രീതി.ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ 14 തവണയാണ് നെഹ്‌റുവിൻ്റെ പേര് വലിച്ചിഴച്ചതെന്നും അദ്ദേഹം പറഞ്ഞു 

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി: മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ; വിപുലമായ പരിശോധന, സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്