
മഹാരാഷ്ട്ര: പെൺകുട്ടികൾ പ്രണയാഭ്യർത്ഥന നിരസിച്ചാൽ വേണമെങ്കിൽ അവരെ തട്ടിക്കൊണ്ടു വന്ന് വിവാഹം കഴിക്കാൻ സഹായിക്കാമെന്ന് പ്രസംഗിച്ച ബിജെപി എംഎൽഎ രാം കദമിന്റെ നാക്കരിയണമെന്ന് കോൺഗ്രസ് നേതാവ് സുബോധ് സാവ്ജി. അങ്ങനെ ചെയ്യുന്നവർക്ക് താൻ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകാമെന്നാണ് സാവ്ജിയുടെ പ്രഖ്യാപനം. രാം കദമിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യത്തെങ്ങും പ്രതിഷേധം വർദ്ധിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംഎൽ എയാണ് രാം കദം.
മഹാരാഷ്ട്രയിലെ ബുൽധാനയിൽ നടന്ന ചടങ്ങിലാണ് സുബോധ് സാവ്ജിയുടെ രൂക്ഷമായ പ്രതികരണവും പ്രഖ്യാപനവും. ''ഒരു നിയമസഭാംഗത്തിന്റെ വായിൽ നിന്ന് വരേണ്ട വാക്കുകളല്ല ഇത്. രാംകദമിന്റെ നാക്കരിയാൻ തയ്യാറാകുന്നവർക്ക് ഞാൻ അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നൽകാം.'' സുബോധ് സാവ്ജി പറയുന്നു.
''എന്ത് ആവശ്യങ്ങൾക്ക് വേണമെങ്കിലും യുവാക്കൾക്ക് എന്നെ സമീപിക്കാം. പ്രണയം തോന്നിയ പെൺകുട്ടി നിങ്ങളുടെ അഭ്യാർത്ഥന നിരസിച്ചാൽ അവരെ തട്ടിക്കൊണ്ട് വന്ന് നിങ്ങൾക്ക് വിവാഹം ചെയ്യാൻ സഹായിക്കാം. പെൺകുട്ടിയെ കണ്ട് പ്രണയം തോന്നിയ പല യുവാക്കളും എന്നെ സമീപിക്കാറുണ്ട്.'' ഇതായിരുന്നു രാം കദമിന്റെ വിവാദ പ്രസ്താവന. മുംബൈ ഘട്കോപറില്‍ നടന്ന ദാദി ഹന്ദി എന്ന ചടങ്ങിലായിരുന്നു സാവ്ജിയുടെ ഈ വാക്കുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam